India National

‘രാജ്യം ഭരിക്കുന്നയാള്‍ കാരണമാണ് ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത്’

രാജ്യത്ത് അക്രമം വര്‍ധിച്ചുവരുന്നതായി കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്, ദളിതർക്കെതിരായ അക്രമം ദിനം പ്രതിയുള്ള വാർത്തയാകുന്നു. രാജ്യം ഭരിക്കുന്നയാളാണ് ജനങ്ങൾ നിയമം കയ്യിയിലെടുക്കാൻ കാരണം, അക്രമത്തിൽ വിശ്വസിക്കുന്നയാളാണ് രാജ്യം ഭരിക്കുന്നതെന്നാണ് അതിനു കാരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുലിന്റെ പ്രസ്താവന ശരിവെക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും. ഉന്നാവില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 90ലധികം പീഡനകേസുകളും 185 ലൈംഗിക അതിക്രമകേസുകളുമാണ്. മാഖി ഗ്രാമത്തില്‍ മൂന്ന് വയസുകാരിയും ബുലന്ദ് ശഹറില്‍ 14 വയസ്കാരിയും പീഡനത്തിന് ഇരയായാതാണ് ഈ നിരയിലെ അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങള്‍. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലും അഞ്ച് വയസുള്ള പെണ്‍കുട്ടി പീഠനത്തിനിരയായി.