India National

റഫാൽ വിമാനങ്ങൾ ഇന്ത്യയിലേക്ക്; നാളെ സൈന്യത്തിന്റെ ഭാഗമാക്കുന്ന ചടങ്ങ്

റഫാൽ വിമാനങ്ങൾ ഇന്ന് ഇന്ത്യയിൽ എത്തും. അമ്പാലയിലാണ് റഫാൽ എത്തുക. ആദ്യ ബാച്ചിൽ എത്തുന്നത് അഞ്ച് വിമാനങ്ങളാണ്. സൈന്യത്തിന്റെ ഭാഗമാക്കുന്ന ചടങ്ങ് നാളെ നടക്കും. വിമാനങ്ങൾ ഉടൻ തന്നെ കിഴക്കൻ ലഡാക്കിൽ വിന്യസിക്കും.

ആദ്യ ബാച്ച് യുഎഇയിലെ ഫ്രഞ്ച് എയർ ബേസിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ അഞ്ച് റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഫ്‌ലാഗ് ഓഫ് ചെയ്തത് ഫ്രാൻസിലെ മെറിഗ്‌നാക് വ്യോമതാവളത്തിൽ ഇന്ത്യൻ അംബാസഡറാണ്. പതിനേഴാം ഗോൾഡൻ ആരോസ് സ്‌ക്വാഡ്രനിലെ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെയുള്ള സംഘത്തിൽ എൻജിനീയറിംഗ് ക്രൂ അംഗങ്ങളും ഉൾപ്പെടുന്നു. സംഘത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വിമാനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ്. അതിലൊരാൾ മലയാളിയാണെന്നതും ശ്രദ്ധേയമായി. അമ്പാലയിലെ വ്യോമതാവളത്തിൽ വിമാനങ്ങളിറക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ തയാറാക്കിയതായി വ്യോമസേന അറിയിച്ചു.