India National

റഫാല്‍ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തിയിലെ എയര്‍ബേസുകളിലേക്ക്

ആദ്യഘട്ടത്തില്‍ ഇന്ത്യക്ക് ലഭിക്കുന്ന നാല് റഫേല്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി‍പ്രദേശങ്ങളായ അംബാല, ഹഷിമാര എയര്‍ബേസുകളിലേക്കാകും മാറ്റുക. അതിനൂതന സാങ്കേതികവിദ്യയില്‍ എത്തുന്ന റഫേലില്‍ നിരവധി ആധുനിക ആയുധങ്ങളും ഘടിപ്പിക്കാനാകും. ചൈനക്കും പാകിസ്താനും മേല്‍ ഇന്ത്യക്ക് മേധാവിത്വം നല്‍കാന്‍ റഫാലിന് കഴിയുമെന്നാണ് വ്യോമസേന വ്യക്തമാക്കുന്നത്.

പാകിസ്താന്‍ ചൈന രാജ്യങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ഹരിയാനയിലെ അംബാലയിലും പശ്ചിമബംഗാളിലെ ഹഷിമാരയിലുമാണ് നാല് റഫേല്‍ യുദ്ധവിമാനങ്ങളും ഉണ്ടാകുക. ഇപ്പോള്‍ കൈമാറിയത് ആര്‍.ബി 001 റഫാല്‍ യുദ്ധവിമാനമാണ്. പുതിയതായി ചുമതലയേറ്റ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബഡൂരിയയുടെ ബഹുമാനാര്‍ത്ഥമാണ് ആര്‍.ബി എന്ന ആദ്യ റഫാലിന് പേര് നല്‍കിയത്. ബഡൂരിയായിരുന്നു റഫാല്‍ കരാറില്‍ ഏറ്റവും നിര്‍ണ്ണായക പങ്ക് വഹിച്ചത്. നൂതനപമായ പല സാങ്കേതവിദ്യകളും ഇന്ത്യയിലേക്ക് എത്തുന്ന റഫാലില്‍ ഉണ്ട്. സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്വീറ്റ്, ആധുനിക റഡാര്‍ സംവിധാനങ്ങള്‍, ലക്ഷ്യ സ്ഥാനത്ത് ക്യത്യമായി ആക്രമിക്കാന്‍ കഴിയുന്ന ക്ലിയര്‍ ഇമേജറി സെന്‍സറുകള്‍ എന്നിവയും റഫാലില്‍ ഉണ്ടാകും. ആക്രമണ സമയത്ത് വിമാനം പറത്തുന്നതിനേക്കാള്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ അവസരം ലഭിക്കുന്ന തരം ആധുനിക കോക്പിറ്റാണ് റഫാലില്‍ ഉള്ളത്. എയര്‍ ടു എയര്‍ മിസൈല്‍, എയര്‍ ടു ഗ്രൌണ്ട് മിസൈല്‍, എയര് ടു സര്‍ഫൈസ് മിസൈല്‍, അണു ആയുധം എന്നിവയും റഫാലില്‍ ഘടിപ്പിക്കാം. കൂടുതല്‍ ഇന്ധനം താങ്ങാനായി 10.9 മീറ്റര്‍ നീളത്തിലാണ് ചിറകുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. റഫാലിന്‍റെ ആകെ നീളം 15.30 മീറ്ററാണ്. 9,500 കിലോ ഭാരം യുദ്ധവിമാനത്തിന് താങ്ങാനാകും