റഫാൽ കേസ് സുപ്രീംകോടതി പരിഗണിക്കുന്നു. പുനപ്പരിശോധന ഹര്‍ജിയിൽ ഇന്ന് നാല് മണിക്കുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജിക്കാർക്കും കേന്ദ്രത്തിനും ഓരോ മണിക്കൂർ വീതം വാദത്തിന് അനുവദിച്ചു. നാല് മണിക്കുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സർക്കാർ നൽകിയ തെറ്റായ വിവരത്തെ മുഖവിലക്കെടുത്തതിനാല്‍ വിധിയില്‍ പിഴവുണ്ടായെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. സർക്കാരിന് തന്നെ തെറ്റുതിരുത്തൽ അപേക്ഷ നൽകേണ്ടി വന്നു. കരാർ റദ്ദാക്കണമെന്നല്ല, ക്രിമിനൽ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. മറച്ചുവെച്ച വിവരങ്ങൾ സുപ്രധാനമാണ്. 2019 ഫെബ്രുവരിയിലാണ് സി.എ.ജി റിപ്പോര്‍ട്ട് വച്ചത്. എന്നാല്‍ 2018 നവംബറില്‍ തന്നെ അതിലെ കാര്യങ്ങള്‍ കേന്ദ്രം മുന്‍കൂട്ടി കണ്ടതും പറഞ്ഞതും എങ്ങനെയെന്നും പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.