ജനവാസ കേന്ദ്രവും ക്വറിയുമായുള്ള ഭൂപരതി വർധിപ്പിച്ച ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ. ക്വാറികൾക്ക് 50 മീറ്റർ ദൂരപരിധി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ. ദേശീയ ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ സുപ്രിം കോടതിയിൽ അപ്പീൽ നൽകി. ഉത്തരവ് നടപ്പാക്കിയാൽ ഭൂരിഭാഗം ക്വാറികളും അടച്ചുപൂട്ടേണ്ടി വരുമെന്ന് സർക്കാർ സുപ്രിം കോടതിയെ അറിയിച്ചു.
ജനവാസ കേന്ദ്രങ്ങളുമായുള്ള ക്വറികളുടെ ദൂരപരിധി കൂട്ടിയ നടപടിക്ക് താത്ക്കാലിക സ്റ്റേ സുപ്രിം കോടതി ഏർപ്പെടുത്തിയിരുന്നു . ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിയാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. ട്രൈബ്യൂണൽ നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു.
സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇതിനെതിരെ ക്വാറി ഉടമകളാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. ക്വാറി ഉടമകളുടെ നിലപാടിനെ പിന്തുണച്ച സർക്കാർ പിന്നീട് കോടതിയിൽ ഹർജിയും നൽകുകയായിരുന്നു. എന്നാൽ സുപ്രിം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതോടെ സംസ്ഥാന സർക്കാർ നിലപാടിന് തിരിച്ചടി ഏൽക്കുകയായിരുന്നു.