India National

പുതുവത്സര രാവി​ല്‍ ഇന്ത്യയില്‍ പിറന്നത്​ 67,385 കുരുന്നുകള്‍

2020 പുതുവത്സര രാവില്‍ ഇന്ത്യയില്‍ ജനിച്ചത്​ 67,385 കുഞ്ഞുങ്ങള്‍. പുതുവത്സര ദിനത്തില്‍ ലോകത്ത്​ ആകെ പിറന്നത്​ 3,92,078 കുരുന്നുകളാണെന്ന്​ യുനിസെഫ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നു. ഇതില്‍ 17 ശതമാനം കുഞ്ഞുങ്ങള്‍ പിറന്നത്​ ഇന്ത്യയിലാണ്​.

ഫിജിയിലാണ്​ 2020ലെ ആദ്യത്തെ കണ്‍മണി പിറന്നത്​. ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചത്​ ഇന്ത്യയിലാണ്(67,385)​. രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ 46,299 കുഞ്ഞുങ്ങളും മൂന്നാം സ്ഥാനത്തുള്ള നൈജീരിയയില്‍ 26,039 കുഞ്ഞുങ്ങളുമാണ്​ ജനിച്ചത്​.

പാകിസ്​താനില്‍ 16,787, ഇന്തോനേഷ്യയില്‍ 13,020, യു.എസില്‍ 10,452, കോംഗോയില്‍ 10,247, എത്യോപ്യയില്‍ 8493 എന്നിങ്ങനെയാണ്​ പുതുവത്സര ജനന നിരക്ക്​. പുതുവത്സര രാവില്‍ ജനിക്കുന്നത്​ ഭാഗ്യമായാണ്​ കരുതിവരുന്നത്​. ഇതിനായി സ്​ത്രീകള്‍ പ്രസവ ശസ്​ത്രക്രിയ രീതി തെരഞ്ഞെടുക്കാറുമുണ്ട്​.