കേരളത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി പഞ്ചാബും. പ്രമേയം പാസാക്കുന്നതിനായി പഞ്ചാബ് സർക്കാർ മന്ത്രിസഭാ യോഗം വിളിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പിണറായി സര്ക്കാര് സുപ്രിംകോടതിയെ സമീപിക്കുമ്പോഴാണ് പഞ്ചാബും കേരളത്തിന്റെ പാത പിന്തുടര്ന്ന് പ്രമേയം പാസാക്കാന് ഒരുങ്ങുന്നത്. നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് കേരളം ഹരജിയില് ആവശ്യപ്പെടുന്നത്. കോടതിയെ സമീപിക്കണമെന്നത് പൊതു തീരുമാനമായിരുന്നുവെന്ന് നിയമമന്ത്രി എ.കെ ബാലന് പ്രതികരിച്ചിരുന്നു.
Related News
അങ്കത്തിനിറങ്ങുന്ന എം.എല്.എമാര്
എം.എൽ.എമാർ കൂട്ടത്തോടെ മത്സരിക്കാനിറങ്ങുന്നതാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത. 9 പേരാണ് ഇത്തവണ തെരഞ്ഞെടുപ്പിനിറങ്ങുന്നത്.എൽ.ഡി.എഫ് 6 പേരെ രംഗത്തിറക്കിയപ്പോൾ യു.ഡി.എഫ് മൂന്ന് എം.എൽ.എമാരെയാണ് കളത്തിലിറക്കിയത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയധികം എം.എൽ.എമാർ ഒരുമിച്ച് മത്സരത്തിനിറങ്ങുന്നത്. സി.പി.എമ്മിൽ നിന്ന് 4 പേർ,സി.പി.ഐയുടെ രണ്ട് പേർ,കോൺഗ്രസിൽ നിന്ന് 3 പേർ. അങ്ങനെ മൊത്തം 9 എം.എൽ.എമാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുകയാണ്. കോഴിക്കോട് നോർത്ത് എം.എൽ.എ പ്രദീപ് കുമാർ,ആറൻമുള എം.എൽ.എ വീണ ജോർജ്,അരൂർ എം.എൽ.എ ആരിഫ്,നിലമ്പൂർ എം.എൽ.എ പി.വി അൻവർ […]
മുല്ലപ്പെരിയാറില് പുതിയ ഡാമിനായുള്ള പ്രാരംഭപ്രവര്ത്തനങ്ങള് ആരംഭിച്ചതായി മുഖ്യമന്ത്രി
മുല്ലപ്പെരിയാറില് പുതിയ ഡാമിനായുള്ള പ്രാരംഭപ്രവര്ത്തനങ്ങള് ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്. എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടാന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയത് ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗാണെന്ന് ഗതാഗതമന്ത്രിയും നിയമസഭയെ രേഖാമൂലം അറിയിച്ചു. മുല്ലപ്പെറിയാറില് പുതിയ ഡാമിനായി തമിഴ്നാടുമായി ധാരണയിലെത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. പമ്പ-അച്ചന്കോവില്-വൈപ്പാര് നദിസംയോജനപദ്ധതിയോടുള്ള ശക്തമായ എതിര്പ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണന്കുട്ടി അറിയിച്ചു. പദ്ധതി വലിയ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കും. എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടാന് ആലോചിക്കുന്നുണ്ടോയെന്ന് എം.സ്വരാജാണ് […]
കർണാടകയിൽ നിന്ന് തമിഴ്നാട് വഴി നമ്പർ പ്ലേറ്റ് ഇല്ലാത്ത കാർ; പിടികൂടിയത് ഫോർട്ട് കൊച്ചി പൊലീസ്
എഐ ക്യാമറയെ പറ്റിച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാർ. കർണാടകയിൽ നിന്ന് തമിഴ്നാട് വഴി എത്തിയ കാർ ഫോർട്ട് കൊച്ചി പൊലീസ് പിടികൂടി. കാറോടിച്ച ഉടുപ്പി സ്വദേശി റഹ്മത്തുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വഴിയാണ് കാർ കേരളത്തിൽ എത്തിയത്. ദേശീയപാതയിലുടനീളം എഐ ക്യാമറകൾ പ്രവർത്തിക്കുമ്പോൾ ചെക്ക് പോസ്റ്റുകൾ അടക്കം കടന്ന് ഈ കാർ എങ്ങനെ കേരളത്തിലെത്തി എന്നത് പൊലീസിനെ അമ്പരപ്പിക്കുകയാണ്. നമ്പർ പ്ലേറ്റോ ഇൻഷുറൻസ് പരിരക്ഷയോ കാറിന് ഇല്ല. ഡ്രൈവറോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും […]