പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ 200ലേറെ പാകിസ്താനി വെബ് സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം. ‘Team I Crew’ എന്ന ഇന്ത്യന്‍ ഹാക്കര്‍മാരുടെ സംഘമാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍. പാക് സര്‍ക്കാരുമായി ബന്ധപ്പെട്ട വെബ് സൈറ്റുകളാണ് കൂടുതലും ആക്രമണത്തിനിരയായത്.
ഹാക്കിംങിനിരയായ വെബ് സൈറ്റുകളുടെ പട്ടിക സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പാക് വെബ് സൈറ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ ഹാക്കര്‍മാര്‍ നടത്തുന്ന ഏറ്റവും വലിയ സൈബര്‍ ആക്രമണമാണിത്. “We will never forget #14/02/2019,” ‘Dedicated to the martyrs sacrificed their lives in #PulwamaTerrorAttack, തുടങ്ങിയ സന്ദേശങ്ങള്‍ ഹാക്കു ചെയ്യപ്പെട്ട സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഹാക്ക് ചെയ്യപ്പെട്ട പാക് വെബ് സൈറ്റുകള്‍
https://mail.sindhforests.gov.pk/op.html
https://ebidding.pkha.gov.pk/op.html
https://mail.pkha.gov.pk/op.html
http://blog.kda.gkp.pk/op.html
http://mail.kda.gkp.pk/op.html
https://kpsports.gov.pk/op.html
https://mail.kpsports.gov.pk/op.html
http://seismic.pmd.gov.pk/op.html
http://namc.pmd.gov.pk/op.html
http://rmcpunjab.pmd.gov.pk/FlightsChartFolder/op.html
http://ffd.pmd.gov.pk/modis/op.html
http://radar.pmd.gov.pk/islamabad/op.html
https://badin.opf.edu.pk/14-02-2019.php
തങ്ങളുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നും തങ്ങളുടെ വെബ് സൈറ്റ് ലഭിക്കുന്നില്ലെന്ന പരാതി ലഭിക്കുന്നുണ്ടെന്നായിരുന്നു പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞത്.
ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.