പോണ്ടിച്ചേരി സർവകലാശാല കാരയ്ക്കൽ ഔട്ട് കാംപസിലെ വിദ്യാർത്ഥികൾ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസവും തുടരുന്നു. ആറ് വിദ്യാർത്ഥികളാണ് കാംമ്പസില്‍ നിരാഹാരമിരിക്കുന്നത്.
ഇന്നലെ സർവകലാശാല സ്റ്റുഡൻ്റ്സ് കൗൺസിൽ പ്രതിനിധികൾ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സമരം നടത്തുന്ന വിദ്യാർത്ഥികൾ ജില്ലാ കലക്ടറുമായും ചർച്ച നടത്തിയിരുന്നു. എന്നാൽ സമരം തുടങ്ങി ഇതുവരെയായിട്ടും സർവകലാശാല അധികൃതർ വിദ്യാര്‍ഥികളുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറായിട്ടില്ല.
ഫീസ് വർധന പിൻവലിയ്ക്കുക, ശുദ്ധജല ലഭ്യത ഉറപ്പാക്കുക, ആൺകുട്ടികളുടെ ഹോസ്റ്റൽ നിർമാണം ആരംഭിയ്ക്കുക, ലൈബ്രറി സമയം രാത്രി ഒൻപത് മണി വരെ നീട്ടുക തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സമരം.