India National

മോദി ദുര്യോധനനെ പോലെ അഹങ്കാരിയെന്ന് പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി മോദി ദുര്യോധനനെപ്പോലെ അഹങ്കാരിയാണെന്ന് പ്രിയങ്ക ഗാന്ധി. മുൻ പ്രധാനമന്ത്രിയും പിതാവുമായ രാജീവ് ഗാന്ധി അധിക്ഷേപിച്ച മോദിക്ക് മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ ഈ അഹങ്കാരത്തിന് രാജ്യം മാപ്പ് നൽകില്ലെന്നും പ്രിയങ്ക പറഞ്ഞു. ഹരിയാനയിലെ അമ്പാലിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി അഴിമതിക്കാരനായാണ് കൊല്ലപ്പെട്ടതെന്ന മോദിയുടെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. വിമർശിക്കാനൊന്നും ഇല്ലാത്തത് കൊണ്ടാണ് അവർ തന്റെ കുടുംബത്തെ അപമാനിക്കുന്നത്. ഇത്തരം അഹങ്കാരികൾക്ക് രാജ്യം മാപ്പ് നൽകിയിട്ടില്ലെന്ന് ചരിത്രം കാട്ടിതരുന്നു. പുരാണത്തിൽ ദുര്യോധനനെ പോലെയാണ് മോദിയെന്നും പ്രിയങ്കാ ഗന്ധി പറഞ്ഞു.

അഹങ്കാരിയായിരുന്ന ദുര്യോധനനെ ഭഗവാൻ കൃഷ്ണൻ പോലും വഴി നടത്താൻ ശ്രമിച്ചെങ്കിലും, ശ്രീകൃഷ്ണനെതിരെ തിരിയുകയായിരുന്നു ദുര്യധനനെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മനുഷ്യര്‍ക്ക് നാശം വരുമ്പോള്‍ അവര്‍ക്ക് ആദ്യം ഇല്ലാതാകുന്നത് വിവേകമാണെന്ന് പറഞ്ഞ
ഗാന്ധി, രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങളായ സ്ത്രീ സുരക്ഷയും വികസനവും കർഷക പ്രശ്നവും ഉന്നയിച്ച് തെരഞ്ഞെടുപ്പ് നേരിടാൻ മോദി തയ്യാറാകണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.