ജി.ഡി.പി നിരക്ക് വന്നപ്പോള്‍ ബി.ജെ.പി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ എന്താണെന്ന് മനസിലായെന്ന് പ്രിയങ്ക ഗാന്ധി. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായെന്നും രൂപയുടെ മൂല്യം ഇടിഞ്ഞെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ തകർത്തതെന്ന് ആരാണെന്ന് എല്ലാവര്ക്കും മനസിലായെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
Related News
‘കണ്ണൂരിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കും, കോൺഗ്രസിന് വെല്ലുവിളി ഇല്ല’; കെ സുധാകരന്
പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കും എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു പദവി മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് അറിയിച്ചിട്ടുണ്ട്. കണ്ണൂരിൽ കോൺഗ്രസിന് വെല്ലുവിളി ഇല്ലെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. വനം വകുപ്പിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന് രംഗത്തെത്തി. തുടര്‍ച്ചയായ വന്യജീവി ആക്രമണത്തിലും നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് ഉറക്കം തെളിയാറില്ലെന്ന് കെ സുധാകരന് വിമര്‍ശിച്ചു. അജീഷിനെ കൊലപ്പെടുത്തിയ ആന നാട്ടിലിറങ്ങിയെന്ന് രണ്ട് ദിവസം മുന്നേ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നിട്ടും പിന്തുടര്ന്നില്ല. അതിനൊന്നും സര്‍ക്കാരും ഉദ്യോഗസ്ഥരും ശ്രമിച്ചിട്ടില്ല. ഗുരുതരമായ ജാഗ്രത […]
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഭീമ ഹർജി നൽകുന്നതിന്റെ ഭാഗമായി മെല്‍ബണിലെ ഇന്ത്യക്കാര്‍ ഒപ്പ് ശേഖരണം തുടങ്ങി. ഒരു മാസം നീണ്ടുനിൽക്കുന്ന ഒപ്പ് ശേഖരണത്തിലൂടെ സി.എ.എയുടെ മറവിലുള്ള സംഘപരിവാറിന്റെ സവർണ ഹിന്ദുത്വ അജണ്ട തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്ന് മെല്‍ബണിലെ സെക്യുലര്‍ ഫോറം വ്യക്തമാക്കി. സെക്യുലര്‍ ഫോറം മെൽബണിൽ സംഘടിപ്പിച്ച ജനകീയ സദസ് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെയും മതേരതത്വത്തെയും സംരക്ഷിക്കാൻ ഇന്ത്യയിലെ ജനങ്ങളോടൊപ്പം വിദേശ ഇന്ത്യക്കാരും മുന്നോട്ടു വരണം. ലോകരാജ്യങ്ങളിൽ താമസിക്കുന്ന […]
‘ഉപമുഖ്യമന്ത്രി എന്നത് ഒരു ലേബൽ മാത്രം, സ്ഥാനം ഭരണഘടനാ വിരുദ്ധമല്ല’; സുപ്രീംകോടതി
ഉപമുഖ്യമന്ത്രി സ്ഥാനം ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി. സ്ഥാനം കേവലം ഒരു ലേബൽ മാത്രമാണ്. ഉപമുഖ്യമന്ത്രിക്ക് അധിക ശമ്പളം പോലുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചില സംസ്ഥാനങ്ങൾ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം. ‘ഉപമുഖ്യമന്ത്രി ഒരു മന്ത്രി മാത്രമാണ്. ഉപമുഖ്യമന്ത്രിയാണ് സംസ്ഥാന സർക്കാരിലെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ മന്ത്രി. ഭരണകക്ഷിയിലെയോ സഖ്യത്തിലെയോ മുതിർന്ന നേതാക്കൾക്ക് അൽപ്പം പ്രാധാന്യം കൂടുതൽ നൽകാനാണ് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത്. ഉപമുഖ്യമന്ത്രി പദവി ഒരു ലേബൽ […]