കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം എയർഫോഴ്‌സ് ടെക്നിക്കൽ ഏരിയയിൽ ആണ് മോദി വിമാനമിറങ്ങിയത്. ഗവർണ്ണറും, മുഖ്യമന്ത്രിയും, കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനവും ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇവിടെ നിന്നും ഹെലികോപ്ടര്‍ മാര്‍ഗം മോദി നേരെ കൊല്ലത്തേക്ക് തിരിക്കും.
