India National

ഹെലിക്കോപ്റ്ററിനെ ചൊല്ലി പ്രിയങ്കയെ കളിയാക്കി രാഹുല്‍

രാജ്യത്തുടനീളം സഞ്ചരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന തിരക്കിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും. കാൺപൂരിലെ ഹെലിപാഡിൽ വെച്ച് ഇന്ന് ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടി. പ്രിയങ്കയെക്കുറിച്ച് പരാതി പറഞ്ഞ് രാഹുൽ പങ്കുവെച്ച ഈ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ കീഴടക്കുന്നത്.

സഹോദരങ്ങൾ മാത്രമല്ല ഏറ്റവും അടുത്ത സുഹൃത്തുക്കൾ കൂടിയാണ് രാഹുലും പ്രിയങ്കയും. പക്ഷേ ഇന്ന് കണ്ട്മുട്ടിയപ്പോൾ പ്രിയങ്കയെ കുറിച്ചുള്ള ഒരു പരാതിയാണ് രാഹുൽ പങ്കുവെച്ചത്. ദൂര യാത്രകൾ നടത്തുന്ന താൻ ചെറിയ ഹെലികോപ്റ്ററിലും ഹ്രസ്വ യാത്ര നടത്തുന്ന പ്രിയങ്ക വലിയ ഹെലികോപ്റ്ററിലും പറക്കുന്നു എന്നായിരുന്നു ചേട്ടന്റെ പരാതി

താനൊരു നല്ല സഹോദരൻ ആണെന്നതിന്റെ തെളിവാണ് ഇതെന്നും രാഹുൽ കളിയായി പറയുന്നുണ്ടായിരുന്നു. രാഹുലിന്റെ തമാശ ഇടക്കിടെ പ്രിയങ്ക തടസപ്പെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. പരസ്പരം ആലിംഗനം ചെയ്ത് എയർപോർട്ട് ഉദ്യോഗസ്ഥർക്കൊപ്പം ഫോട്ടോയും എടുത്താണ് ഇരുവരും പിരിഞ്ഞത്. ഉത്തർപ്രദേശിലെ രണ്ട് മേഖലകളിൽ റാലികളിൽ പങ്കെടുക്കാനാണ് രാഹുലും പ്രിയങ്കയും യാത്ര തിരിച്ചത്.