India National

നിര്‍ഭയ കേസിലെ പ്രതിയുടെ ദയാ ഹരജി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം

ബലാത്സംഗ കേസുകളിലെ പ്രതികളോട് ദയ വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഡല്‍ഹി നിര്‍ഭയക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി തളളണമെന്നും രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനിടെ നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മയുടെ ദയാ ഹരജി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തു. വധശിക്ഷ കാത്ത് കഴിയുന്ന നാലുപ്രതികളില്‍ വിനയ് ശര്‍മ മാത്രമാണ് ദയാഹര്‍ജി നല്‍കിയത്. പോക്സോ കേസുകളില്‍ ദയാഹരജി ഒഴിവാക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ രാജ്യമനസാക്ഷിയെ പിടിച്ചുലക്കുന്നതാണ്. ബലാത്സംഗ കേസുകളിലെ പ്രതികളോട് ദയവേണ്ടെന്നും പോക്സോ കേസുകളില്‍ ദയാഹരജി ഒഴിവാക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ സിരോഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് രാഷ്ട്രപതി രാജ്യത്തെ ബലാത്സംഗ കേസുകളില്‍ ശക്തമായി പ്രതികരിച്ചത്.