India National

പ്രായം 3, ഓര്‍മശക്തിയില്‍ പുലി; ഒടുവില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

വയസ്സ് 3, എന്നാല്‍, ഓര്‍മശക്തിയില്‍ പുലിയാണ് ഇഷ ഖാന്‍. ഇഷയുടെ കഴിവിന് അംഗീകാരമായി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടി.

കേവലം 2 വയസ്സും 10 മാസവും പ്രായമുള്ളപ്പോള്‍ 50 രാജ്യങ്ങളുടെ പതാകകള്‍, 13 പൊതുസ്ഥലങ്ങള്‍, 14 പഴവര്‍ഗങ്ങള്‍, 18 വാഹനങ്ങള്‍, 21 മൃഗങ്ങള്‍, 21 തൊഴിലുകള്‍, മാസങ്ങള്‍, 29 രാഷ്ട്രീയ പ്രവര്‍ത്തകര്‍, ക്രിക്കറ്റ് താരങ്ങള്‍, ബഹിരാകാശ യാത്രികര്‍ എന്നിവയുടെ ചിത്രങ്ങള്‍ കണ്ട് പേരുകള്‍ കൃത്യമായി പറഞ്ഞാണ് ഇഷ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്.

കല്ലാട്ടുമുക്കിലെ ദി ഓക്സ്ഫഡ് സ്കൂളിലെ പ്രീ-കെ ജി വിദ്യാര്‍ഥിനിയാണ് ഈ കൊച്ചുമിടുക്കി. സ്കൂള്‍ വാര്‍ഷിക ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ഇഷയ്ക്ക് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.