ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നു. പ്രതിഷേധം ശക്തമായതോടെ ഡല്‍ഹിയില്‍ 18 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഡല്‍ഹിയില്‍ നിന്നുള്ള 19 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യവും റദ്ദാക്കിയിട്ടുണ്ട്. റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചെങ്കോട്ടയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ജന്തര്‍ മന്ദറില്‍ ഒത്തുചേര്‍ന്നു.
ഇടത് പാര്‍ട്ടികളും ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികളും നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച നിരവധി ഇടത് നേതാക്കളെയും വിദ്യാര്‍ഥി നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.