കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പറഞ്ഞ് സ്വന്തം മണ്ഡലമായ അമേഠിയില്‍ പോസ്റ്ററുകള്‍.
കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പറഞ്ഞ് സ്വന്തം മണ്ഡലമായ അമേഠിയില്‍ പോസ്റ്ററുകള്‍. അമേഠിയില്‍ എംപിയായ ശേഷം ഏതാനും മണിക്കൂറുകള്‍ മാത്രമെ സ്മൃതി ഇറാനി മണ്ഡലത്തില്‍ സാന്നിധ്യം അറിയിച്ചുള്ളൂവെന്ന് പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു. പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശവുമായി യുപി കോണ്‍ഗ്രസ് രംഗത്ത് എത്തി.
കോവിഡ് എന്ന മഹാമാരിയില്‍ അമേഠിയിലെ ജനങ്ങള്‍ പതറി നില്‍ക്കുമ്പോള്‍, നിങ്ങളെ കണ്ടില്ലെന്ന് ഞങ്ങള്‍ പറയില്ല, ഞങ്ങള്‍ നിങ്ങളുടെ അന്താക്ഷരി മത്സരം ട്വിറ്ററിലൂടെ കണ്ടിരുന്നു, പോസ്റ്ററില്‍ പറയുന്നു.
‘ഞങ്ങള്‍ നിങ്ങളുടെ ട്വിറ്ററിലെ അന്ത്യാക്ഷരി മത്സരം കണ്ടിരുന്നു. ചില ആളുകള്‍ക്ക് ഭക്ഷണവും കൊടുത്തിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ അമേഠിയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും നിങ്ങളോട് അറിയിക്കാന്‍ കാത്തിരിക്കുകയാണ്. അമേഠിയിലെ ജനങ്ങളെ പരിഗണിക്കാതിരിക്കുന്നത് വഴി ഇവിടം നിങ്ങള്‍ക്കൊരു ടൂറിസ്റ്റ് കേന്ദ്രമാണെന്ന ധാരണയുണ്ടാക്കുന്നു’, പോസ്റ്ററിലെ വാചകം ഇങ്ങനെ നീളുന്നു.
നേരത്തെ ഭോപ്പാലില്‍ നിന്നുള്ള ലോക്സഭാ എംപി പ്രഗ്യാ സിങ് താക്കൂറിനെ കാണാനില്ലെന്ന് പരിഹസിക്കുന്ന പോസ്റ്ററുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 1,400 ഓളം പേര്‍ കോവിഡ് രോഗബാധിതരായ ഭോപ്പാലില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും അവരുടെ എംപിയെ എവിടെയും കാണാനില്ലെന്ന് പറയുന്ന പോസ്റ്ററുകളാണ് വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
🚨 अमेठी ढूंढ रहा है अपनी लापता सांसद @smritiirani जी को ! pic.twitter.com/Od3rneB4VH
— All India Mahila Congress (@MahilaCongress) June 1, 2020