പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ്- ഡി.എം.കെ സഖ്യം ഈ മാസം 27ന് പ്രഖ്യാപിച്ച ബന്ദ് ഒഴിവാക്കി. വ്യാപാരികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നടപടി. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം എന്ന നിലയിലാണ് ബന്ദ് പ്രഖ്യാപിച്ചത്.
Related News
‘പൊലീസിന്റ നിയമലംഘനം ചോദ്യംചെയ്തു’: അസമില്‍ മാധ്യമപ്രവര്ത്തകന് മര്‍ദനം
ഹെൽമറ്റ് ധരിക്കാത്തത് ചോദ്യംചെയ്ത മാധ്യമപ്രവർത്തകന് പൊലീസിന്റെ മര്‍ദനം. അസമിലെ ചിരാംഗ് ജില്ലയിൽ ഇന്നലെയാണ് സംഭവം. മാധ്യമപ്രവര്ത്തകന് ജയന്ത് ദേബ്നാഥിനെ രണ്ട് പോലീസുകാർ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം. മാധ്യമപ്രവര്‍ത്തകനെ ബലംപ്രയോഗിച്ച് പൊലീസ് ജീപ്പില്‍ കയറ്റാന്‍ കൂടുതല്‍ പൊലീസുകാരെ വിളിക്കുന്നതും ദൃശ്യത്തില്‍ കാണാം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വൻ പ്രതിഷേധം ഉയരുകയാണ്. രണ്ട് പൊലീസുകാര്‍ ഹെൽമറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്നതു കണ്ടപ്പോള്‍ ഇത് പൊതുജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുകയെന്ന് താന്‍ ചോദിച്ചെന്ന് മാധ്യമപ്രവര്ത്തകന് ജയന്ത് […]
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 5ന് രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം രോഗ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ അണ്‍ലോക്ക് ചെയ്യാനുള്ള ശ്രമത്തിലാണ്. ഇതേത്തുടര്‍ന്ന് രാജ്യത്ത് നിലവിലുള്ള കൊറോണ വൈറസ് അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കാനാണ് സാധ്യത.
ഉദ്യോസ്ഥനെതിരെ ക്രിമിനല്‍ കെസെടുക്കുമെന്ന് ഡി.ജി.പി
കൊല്ലം കടക്കലില്‍ ഹെല്‍മറ്റ് പരിശോധനക്കിടെ യുവാവിനെ പൊലീസ് ഉദ്യോഗസ്ഥന് ലാത്തിയെറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജില്ലാ പൊലീസ് മേധാവിക്കാകും ഉത്തരവാദിത്തമെന്നും ഡി.ജി.പി പറഞ്ഞു. അതേസമയം വിഷയം ഗൌരവതരമായതിനാല്‍ അന്വേഷണം വേഗത്തിലാക്കാനാണ് പൊലീസ് തീരുമാനം. കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട്ടില്‍വെച്ച് ഇന്നലെ ഉച്ചയ്ക്കായിരുന്നു ഹെല്‍മറ്റ് പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥന് ബൈക്ക് യാത്രികനായ യുവാവിനെ ലാത്തിയെറിഞ്ഞു വീഴ്ത്തിയത്. ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് കിഴക്കുമുറി സ്വദേശി സിദ്ദിഖിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ലാത്തിയെറിഞ്ഞ […]