India National

കര്‍ക്കരക്കെതിരായ പ്രസ്താവന, പ്രഗ്യാസിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഹേമന്ത് കര്‍ക്കരക്കെതിരെ വിവാദ പ്രസ്താവന നടത്തിയ പ്രഗ്യാ സിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വിവാദ പ്രസ്താവനയില്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ പ്രധാനമന്ത്രി മോദിയുടെ പേരിലുള്ള വെബ് സീരീസുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി.

ഹേമന്ത് കര്‍ക്കരെ ചെയ്ത പ്രവര്‍ത്തിയുടെ ഫലമാണ് അദ്ദേഹം അനുഭവിച്ചതെന്നായിരുന്നു മലേഗാവ് സ്‌ഫോടന കേസില്‍ കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട പ്രഗ്യാ സിംഗ് പറഞ്ഞത്. മുംബൈ ഭീകരാക്രമണത്തിനിടെ വെടിയേറ്റ് മരിച്ച മുന്‍ മുംബൈ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ ഹേമന്ത് കര്‍ക്കരയെ അപമാനിക്കുന്ന തരത്തിലായിരുന്നു പ്രഗ്യാ സിങ് ഠാക്കൂറിന്റെ വാക്കുകള്‍. കര്‍ക്കരയുടെ കുടുംബമടക്കം നശിച്ചുപോകുമെന്ന് ശപിച്ചിരുന്നുവെന്നും ബി.ജെ.പിയുടെ ഭോപാല്‍ സ്ഥാനാര്‍ഥി കൂടിയായ ഠാക്കൂര്‍ പറഞ്ഞു.