ട്വിറ്ററിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന് പോക്സോ കേസെടുത്തു. കുട്ടികളെ കുറിച്ച് തെറ്റായ വിവരം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചാണ് കേസ്. ട്വിറ്റര്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടമല്ല. ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കണമെന്നും ബാലാവകാശ കമ്മീഷന് ആവശ്യപ്പെട്ടു. ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാൻ ട്വിറ്റർ ബാധ്യസ്ഥമാണെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ട്വിറ്ററിനെതിരായ ഹരജിയിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോടും ട്വിറ്ററിനോടും കോടതി ആവശ്യപ്പെട്ടു. അതേസമയം ഐടി മാർഗനിർദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് ട്വിറ്റർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സാമൂഹ്യ മാധ്യമത്തിനുളള ആനുകൂല്യം കേന്ദ്രം നിഷേധിക്കുകയാണെന്നും ട്വിറ്റർ കോടതിയിൽ പറഞ്ഞു
Related News
ഗതാഗത നിയമം ലംഘിക്കുന്ന അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് ശശീന്ദ്രന്
ഗതാഗത നിയമം ലംഘിക്കുന്ന അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 46 ഏജന്‍സികള്‍ക്ക് നോട്ടീസ് നല്കി. ജൂണ്‍ 1 മുതല്‍ ബസുകളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
കമ്പനിയുടെ വളർച്ചയ്ക്ക് കൂട്ടായി നിന്നു; ജീവനക്കാർക്കായി 100 കാറുകൾ സമ്മാനിച്ച് ഐടി കമ്പനി
കമ്പനിയുടെ വളർച്ചയിൽ പങ്കുവഹിച്ച 100 ജീവനക്കാർക്ക് കാർ സമ്മാനിച്ച ചൈന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സ്ഥാപനം സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നു. ഐഡിയാസ്2ഐടി എന്ന കമ്പനിയാണ് 10 വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് കാർ സമ്മാനിച്ചത്. മാരുതി സുസൂക്കിയുടെ കാറുകളാണ് നൽകിയത്. ( chennai based IT firm gifts car to employees ) കാറുകൾ സമ്മാനമല്ല, മറിച്ച് ജീവനക്കാർ തന്നെ കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണെന്നാണ് സസ്ഥാപകനും ചെയർമാനുമായ മുരളി വിവേകാനന്ദൻ പറഞ്ഞത്. കമ്പനിക്ക് ലഭിക്കുന്ന […]
നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും
നേപ്പാളിൽ മരിച്ച മലയാളുകളുടെ മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം രാവിലെയും കോഴിക്കോട് സ്വദേശികളുടെ മൃതദേഹം നാളെ വൈകിട്ടുമാണ് കൊണ്ട് വരിക. മൃതദേഹങ്ങൾ ഡൽഹിയിലെ നോർക്ക പ്രതിനിധിയുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് സർക്കാർ വ്യക്തമാക്കി. വിനോദയാത്രക്ക് പോയ എട്ട് മലയാളികളാണ് മരിച്ചത്. തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കൃഷ്ണനും ഭാര്യയും മൂന്ന് മക്കളും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിതും ഭാര്യയും കുഞ്ഞുമാണ് മരിച്ചത്. നേപ്പാള്‍ ദാമനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവർ […]