പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി ജയിച്ചാല്‍ ജനാധിപത്യം തോറ്റെന്ന് പറയുന്നത് എന്ത് അര്‍ഥത്തിലാണെന്നും പ്രധാനമന്ത്രി ചോദിച്ചു.
വോട്ടിംഗ് യന്ത്രവും മാധ്യമങ്ങളേയും ഉപയോഗിച്ചാണ് ബി.ജെ.പിയുടെ ജയം എന്ന് പറയുന്നവര്‍ കേരളത്തിലും തമിഴ്‌നാട്ടിലും എന്ത് സംഭവിച്ചു എന്നുകൂടി പറയണം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് രാജ്യസഭയില്‍ നരേന്ദ്ര മോദി മറുപടി പറയുകയാണ്.
ജാര്‍ഖണ്ഡില്‍ മുസ്ലിം യുവാവ് കൊല്ലപ്പെട്ടതിനെ രാഷ്ട്രീയ വത്കരിക്കുന്നത് ശരിയല്ല. ഇത് ജാര്‍ഖണ്ഡിനെ ഒന്നാകെ അപമാനിക്കലാണ്. യുവാവ് കൊല്ലപ്പെട്ടതില്‍ ദുഃഖമുണ്ടെന്നും കുറ്റക്കാര്‍ക്ക് കഠിന ശിക്ഷ ലഭിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.