അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് അടക്കമുള്ളവ നടക്കാനിരിക്കെയാണു അതിഥി തൊഴിലാഴികളുടെ നിലപാട് നിര്‍ണായമാകുന്നത്
അധികാരത്തിലേറി ആദ്യമായി അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാധീനം കുറയുന്നതായി റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായി നരേന്ദ്രമോദി രാത്രിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മൂലമുള്ള ദുരതത്തിന്റെ കഥയാണ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ കഴിഞ്ഞ രണ്ടുമാസമായി പറയാനുള്ളത്. ഇതോടെ കേന്ദ്രസര്‍ക്കാരിനോടുള്ള അടുപ്പത്തില്‍ പലര്‍ക്കും കുറവുണ്ടായെന്നാണു വിലയിരുത്തല്‍. തുടര്‍ഭരണത്തിന് ബി.ജെ.പിയെ സഹായിച്ചത് അതിഥി തൊഴിലാളികളായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മാസങ്ങളായി ഇവര്‍ക്കിടയിലെ മോദിയുടെ സ്വാധീനത്തില്‍ കുറവുണ്ടാകുന്നുണ്ട്.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് അടക്കമുള്ളവ നടക്കാനിരിക്കെയാണു അതിഥി തൊഴിലാഴികളുടെ നിലപാട് നിര്‍ണായമാകുന്നത്. കോവിഡ് പടര്‍ന്നു പിടിക്കുന്നതിനു മുന്‍പ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മുംബൈ, ഡല്‍ഹി തുടങ്ങിയ പ്രധാന നഗരങ്ങളില്‍ കോവിഡ് വ്യാപിക്കുകയാണ്.
ജെ.ഡി.യു–ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന ബിഹാറില്‍ നവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് കോവിഡിനു പിന്നാലെ ബി.ജെ.പി നേരിടേണ്ട പ്രധാന പരീക്ഷ. രാജ്യത്തെ ഏറ്റവുമധികം അതിഥി തൊഴിലാളികള്‍ ഉള്ളതും ബീഹാറിലാണ്.