പ്രവാസി
ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര
മോദി ഇന്ന് നിർവഹിക്കും. വരാണസി സ്റ്റേഡിയത്തിൽ ഒരുക്കിയ വേദിയിലാണ് മോദി
പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുക. മൗറീഷ്യസ് പ്രധാനമന്ത്രി
പ്രവിൻദ്ജുഗ്
നാഥും ചടങ്ങിൽ സംബന്ധിക്കും. പുറം രാജ്യങ്ങളിൽ കഴിവു തെളിയിച്ച 30 പേർക്കുള്ള പ്രവാസി ഭാരതീയ പുരസ്കാര സമർപ്പണം നാളെ നടക്കും.
പ്രവാസി
പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ ക്രിയാത്മക നടപടികൾ കൈക്കൊള്ളുന്നില്ലെന്ന
പരാതികൾക്കിടയിലാണ് പതിനഞ്ചാം പ്രവാസി സമ്മേളനത്തെ പ്രധാനമന്ത്രി മോദി
അഭിസംബോധന ചെയ്യുന്നത്
. നിയമനിർമാണ സഭകളിൽ പ്രവാസി പ്രാതിനിധ്യം, വിദേശത്തു
മരണപ്പെടുന്നവരുടെ
മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കൽ തുടങ്ങി കോൺഗ്രസ് അധ്യക്ഷൻ
രാഹുൽ ഗാന്ധി അടുത്തിടെ ദുബൈയിൽ ചില വാഗ്ദാനങ്ങൾ നൽകിയിരുന്നു.
പ്രവാസിക്ഷേമം
മുൻനിർത്തിയുള്ള കേന്ദ്രസർക്കാരിന്റെ നയം പ്രധാനമന്ത്രി
പ്രഖ്യാപിച്ചേക്കും. പ്രവാസികളുടെ പുനരധിവാസം, ആരോഗ്യചികിൽസാ പദ്ധതി
എന്നിവയോട് പുറം തിരിഞ്ഞു നിൽക്കുന്നത്
കേന്ദ്രം തിരുത്തണമെന്ന് മന്ത്രി കെ.ടി ജലീൽ അഭിപ്രായപ്പെട്ടു.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, സഹമന്ത്രി ജനറൽ വി.കെ സിങ്ങ്
എന്നിവരും
ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക്
ഇന്ത്യയിലെ നിക്ഷേപ സാധ്യതകൾ വിലയിരുത്തുന്ന സെഷനുകളും ഇന്ന് നടക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനം മുൻനിർത്തി വൻ സുരക്ഷാ ക്രമീകരണങ്ങളാണ്
വാരാണസിയിലും പരിസരങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.