India National

ഡിസ്കവറി ചാനലിലെ സാഹസിക ഷോയില്‍ പങ്കെടുക്കാന്‍ മോദി

ഡിസ്കവറി ചാനലിലെ പ്രശസ്തമായ ടിവി ഷോയാണ് ‘മാന്‍ Vs വൈല്‍ഡ്’. ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന ഈ സാഹസിക ഷോയുടെ വരാനിരിക്കുന്ന എപ്പിസോഡില്‍ എത്തുന്നത് മറ്റാരുമല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബെയര്‍ ഗ്രില്‍സ് തന്നെയാണ് മോദി തന്റെ ഷോയിലേക്ക് എത്തുന്ന വിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. കാടിനുള്ളില്‍ മോദിയോടൊപ്പം ചിത്രീകരിച്ച ഷോയുടെ ദൃശ്യങ്ങള്‍ കൂട്ടിയിണക്കി തയ്യാറാക്കിയ ട്രെയിലറും ഗ്രില്‍സ് പുറത്തുവിട്ടിട്ടുണ്ട്. ഡിസ്കവറി ചാനല്‍ ആഗസ്റ്റ് 12 രാത്രി ഒമ്പതു മണിക്കാണ് മോദിയെ അതിഥിയാക്കിയ ‘മാന്‍ Vs വൈല്‍ഡ്’ ന്റെ എപ്പിസോഡ് പുറത്തുവിടുക.

അതിജീവനം പ്രമേയമാക്കിയ ലോകത്തിലെ തന്നെ ഏറ്റവും ജനകീയ ടിവി ഷോയാണ് ‘മാന്‍ Vs വൈല്‍ഡ്’.