India National

ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. റോഹിങ്ക്യ അഭയാര്‍ത്ഥി പ്രശ്നങ്ങള്‍, ടീസ്ത നദീ ജല തര്‍ക്കം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. വിവിധ കരാറുകളിലും ഇരുവരും ഒപ്പുവക്കും.

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മൂന്നാം തിയതിയാണ് ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ എത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ഇന്ത്യ ഇക്ണോമിക് സമ്മിറ്റില്‍ മുഖ്യാതിഥിയായിരുന്നു ഷെയ്ഖ് ഹസീന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹസീനയുടെ ഇന്ത്യ സന്ദര്‍ശനം.