കൂടുതൽ രോഗ പരിശോധന നടത്താനും ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു
രാജ്യത്ത് ലോക്ഡൗൺ വീണ്ടും ഏർപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതൽ രോഗ പരിശോധന നടത്താനും ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ ലോക് ഡൗൺ പുനസ്ഥാപിക്കുമെന്ന വാർത്ത പ്രധാനമന്ത്രി നിഷേധിച്ചു. ലോക്ഡൗൺ സംബന്ധിച്ച അഭ്യൂഹങ്ങൾക്കെതിരെ പോരാടണമെന്ന് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇങ്ങനെ ആവശ്യപ്പെട്ടത്. സംസ്ഥാനങ്ങൾ കോവിഡ് രോഗപരിശോധന വർധിപ്പിക്കണം. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപെടുത്തണം. നിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം. അതേസമയം അതിഥി തൊഴിലാളികൾക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടച്ചുപൂട്ടൽ ഇളവുകൾ നൽകിയ ഇടങ്ങളിൽ സാമ്പത്തിക വളർച്ച കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിമാരുമായുള്ള രണ്ടാം ഘട്ട ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടുതൽ രോഗ തീവ്രതയുള്ള 14 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും പ്രതിനിധികളുമായിരുന്നു.