India National

ചരമദിനത്തില്‍ നെഹ്റുവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 55ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്‌റുവിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം നല്‍കിയ സംഭാവനകള്‍ രാജ്യം എന്നും സ്മരിക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗും നെഹ്റുവിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ സ്മരിക്കുന്നു. ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു’; രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

മോഡേണ്‍ ഇന്ത്യയുടെ നിര്‍മിതിക്കായുള്ള പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭാവന എപ്പോഴും ഓര്‍ക്കുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ട്വിറ്ററിലൂടെ ആദരാജ്ഞലിയര്‍പ്പിച്ചു.