രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഡല്‍ഹിയില്‍ തിരിക്കിട്ട ചര്‍ച്ചകള്‍. മന്ത്രിസഭയില്‍ തുടരാന്‍ അരുണ്‍ ജെയ്റ്റ്‍ലിക്ക് മേല്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ സമ്മര്‍ദ്ദം ശക്തമാക്കി. രാത്രിയോടെ മോദി ജയ്റ്റ്‍ലിയുമായി കൂടിക്കാഴ്ച നടത്തി. രാജ് നാഥ് സിംഗും അമിത്ഷായും ഇന്നലെ പ്രധാന മന്ത്രിയുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തി. അമിത്ഷാ മന്ത്രി ആയേക്കില്ലെന്നാണ് സൂചന.
ആരോഗ്യ നില മോശമാണെന്നും മന്ത്രി സഭയിലേക്കില്ലെന്നുമാണ് അരുണ്‍ ജെയ്റ്റ്‍ലിയുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി ജയ്റ്റ്ലി മോദിക്ക് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാന മന്ത്രി ജെയ്റ്റ്‍ലിയുടെ വസതിയിലെത്തിയത്. രാത്രി എട്ട് മുപ്പതോടെയായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ച 20 മിനിട്ടോളം നീണ്ടു. വകുപ്പുകളൊന്നും ഇല്ലെങ്കിലും ജെയ്റ്റ്‍ലി മന്ത്രി സഭയില്‍ തുടരണെമെന്ന് മോദി ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ ജെയ്റ്റ്‍ലി നിലപാട് മാറ്റിയോ എന്ന്ത് സംന്ധിച്ച് വ്യക്തത ഇല്ല. ഇതിനിടെ ധനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ നാല് മണിക്കൂറോളം അമിത്ഷായും മോദിയും തമ്മിലും ചര്‍ച്ച നടന്നു. അതിന് ശേഷം രാജ് നാഥ് സിംഗും പ്രധാന മന്ത്രിയെ വസതിയിലെത്തി കണ്ടു. അവസാന വട്ട ചര്‍ച്ചകള്‍ ഏറക്കുറെ പൂര്‍ത്തിയായപ്പോള്‍ അമിത്ഷാ മന്ത്രിസഭയില്‍ ഉണ്ടായേക്കില്ലന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ബി.ജെ.പി ദേശീയ അധ്യക്ഷനായി തന്നെ തുടരും. അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും തുടരും. കേരളത്തില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവ സംബന്ധിച്ച് ഇത് വരെ ഔദ്യോഗിക സ്ഥിതരീകരണത്തിന് ആരും തയ്യാറായിട്ടില്ല.