ഡല്‍ഹി: പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. 10 രൂപയുണ്ടായിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 30 രൂപയാക്കിയാണ് ഉയര്‍ത്തിയത്. കൂടാതെ സെക്കന്‍ഡ് ക്ലാസ് യാത്രാ നിരക്കും ഉയര്‍ത്താനാണ് റെയില്‍വേ തീരുമാനം. ഇതും 10 രൂപയില്‍ നിന്ന് 30 രൂപയാക്കാനാണ് തീരുമാനം. അനാവശ്യ യാത്രകള്‍ കുറയ്ക്കാനാണ് ഈ തീരുമാനമെന്നാണ് റെയില്‍വേയുടെ വിശദീകരണം. നേരത്തതന്നെ മധ്യ റെയില്‍വേയുടെ പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിരുന്നു. മുബൈയിലെ ഛത്രപതി ശിവജി ടെര്‍മിനല്‍, ദാദര്‍ ടെര്‍മിനല്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 50 രൂപയായാണ് ഉയര്‍ത്തിയത്.
Related News
പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കും; ജില്ലാ പൊലീസ്
നരബലി കേസിലെ ദമ്പതികളെ പറ്റിയുള്ള അന്വേഷണം പത്തനംതിട്ട പൊലീസും ശക്തമാക്കി. പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കുന്നു . ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം. അന്വേഷണത്തിന് ഭാഗമായി ജില്ലയിൽ നിന്ന് കാണാതായ സ്ത്രീകളുടെ കേസുകൾ പ്രത്യേകം അന്വേഷണ വിധേയമാക്കും. 2017 മുതൽ ജില്ലയിൽ നിന്ന് കാണാതായത് 12 സ്ത്രീകളെയാണ് ഇതിൽ മൂന്ന് കേസുകളും ആറന്മുളയിലാണ്. സംഭവങ്ങൾക്ക് നരബലികേസുമായി ബന്ധമുണ്ടാകാൻ സാധ്യത ഉണ്ടൊ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. തിരോധാന കേസുകളൾക്ക് പുറമെ നരബലി […]
ലോക്സഭാ തെരഞ്ഞെടുപ്പ്; നാളെ മുതൽ നാമനിർദേശ പത്രിക നൽകാം
ലോക്സഭാ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ സംസ്ഥാനത്ത് നാളെ മുതൽ നാമനിർദേശ പത്രിക നൽകാം. ഏപ്രിൽ 4 വരെ പത്രികകൾ സ്വീകരിക്കും. അടുത്ത മാസം 23നാണ് വോട്ടെടുപ്പ്. സ്ഥാനാര്‍ഥി ചിത്രം ഏകദേശം വ്യക്തമായതിന് പിന്നാലെ കേരളത്തിൽ തെരഞ്ഞെടുപ്പ് രംഗം പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്. നാമനിർദേശ പത്രികകൾ നാളെ മുതൽ നൽകിത്തുടങ്ങാം. പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രിക സമർപ്പിക്കാം. ഏപ്രിൽ 4 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. വരണാധികാരിയായ ജില്ലാ കലക്ടർമാർക്കാണ് […]
എന്‍.ഡി.എയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു
എന്‍.ഡി.എയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു. പദവി നല്‍കിയില്ലെങ്കില്‍ എന്‍.സി.പിയുമായി ശിവസേന നീക്കുപോക്കുണ്ടാക്കുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. എന്നാല്‍ ശിവസേനയുമായുള്ള സഖ്യ സാധ്യത തള്ളി എന്‍.സി.പി രംഗത്തെത്തിയതോടെ ശിവസേനയുടെ വിലപേശല്‍ സാധ്യതക്ക് മങ്ങലേറ്റു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ വന്നത് മുതല്‍ ആരംഭിച്ച വിലപേശല്‍ എന്‍.ഡി.എയില്‍ ഇപ്പോഴും തുടരുകയാണ്. എന്‍.ഡി.എക്ക് ലഭിച്ച 161 ല്‍ 56 സീറ്റ് നേടിയ ശിവസേനയാണ് 50 50 ഫോര്‍മൂലയുമായി ആദ്യം രംഗത്തെത്തിയത്. രണ്ട്ര വര്‍ഷം മുഖ്യമന്ത്രി പദം വേണമെന്നും […]