ലോക്ക്ഡൌണ്‍ ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കോവിഡ് മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ഇളവുകൾ നൽകാൻ സംസ്ഥാനങ്ങൾക്കും അനുവാദം കൊടുക്കാൻ സാധ്യതയുണ്ട്.
നാലാം ഘട്ട ലോക്ക്ഡൌണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഗ്രീൻ സോണുകളിൽ പൊതുഗതാഗതം അനുവദിക്കും. റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകൾ പുനക്രമീകരിയ്ക്കും. കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാനും നീക്കമുണ്ട്. മെയ് 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കാനും ആലോചന. ലോക്ക്ഡൌണ്‍ ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കോവിഡ് മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ഇളവുകൾ നൽകാൻ സംസ്ഥാനങ്ങൾക്കും അനുവാദം കൊടുക്കാൻ സാധ്യതയുണ്ട്.
സംസ്ഥാനങ്ങളുടെ ഹോട്ട്സ്‌പോട്ടുകള്‍ നിര്‍വ്വചിക്കാനുള്ള അധികാരം തങ്ങള്‍ക്ക് നല്‍കണമെന്നത് സംസ്ഥാനങ്ങള്‍ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്തയിടങ്ങളില്‍ ലോക്കല്‍ ബസ്സുകള്‍ ഓടിക്കാന്‍ അനുവാദമുണ്ടാകും. പക്ഷേ ബസ്സുകളില്‍ നിശ്ചിത സംഖ്യയില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. ഓട്ടോകളും ടാക്‌സികളും ഓടാന്‍ അനുവാദമുണ്ടാകും. സംസ്ഥാനം കടന്നുള്ള യാത്രകള്‍ അനുവദിക്കുമെങ്കിലും പാസ്സുണ്ടെങ്കിലേ സാധ്യമാവൂ.
ലോക്ക്ഡൗണ്‍ നാലാമത്തെ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തവേളയില്‍ പറഞ്ഞിരുന്നു.