രാജ്യത്തെ പെട്രോൾ വില നൂറുരൂപ കടക്കുന്ന ആദ്യത്തെ മെട്രോ നഗരമായി മാറി മുംബൈ. കഴിഞ്ഞ ദിവസം 99.94 വരെ എത്തിയിരുന്നെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ സെഞ്ച്വറി നേടാൻ പെട്രോളിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് എല്ലാ റെക്കോർഡുകളും തകർത്തെറിഞ്ഞുകൊണ്ട് മുംബൈയിൽ പെട്രോൾ ലിറ്ററിന് 100.19 രൂപയായി. ഡീസലിന് 92.17 രൂപയും. താനെയിലും നവി മുംബൈയിലും പെട്രോൾ വില 100.32 രൂപയായി. ഡീസൽ വില 92.29 രൂപയിലുമെത്തി. ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാന്റെ ഐതിഹാസികമായ 99.94 എന്ന ബാറ്റിങ് ശരാശരിയുടെ റെക്കോർഡിനൊപ്പമാണ് ഇന്നലെ മുംബൈയിലെ പെട്രോൾ വില എത്തി നിന്നിരുന്നത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് മുംബൈ നഗരത്തിൽ പെട്രോൾ വില ബ്രാഡ്മാന്റെ മാജിക്കൽ ഫിഗറിനൊപ്പം എത്തിയത്. 99.94 എന്ന വില പെട്രോൾ പമ്പുകളിൽ തെളിഞ്ഞുവന്നതോടെ ക്രിക്കറ്റ് പ്രേമികളും ട്രോളന്മാരും ആഘോഷമാക്കുകയായിരുന്നു. ബ്രാഡ്മാന് ആദരമർപ്പിച്ചാണ് പെട്രോൾ വില റെക്കോർഡ് ഫിഗറിൽ എത്തിയതെന്നും റെക്കോർഡ് തകർത്ത് സെഞ്ച്വറി നേടുന്നത് എപ്പോഴാണെന്നുമെല്ലാമായി പിന്നീട് ട്രോളന്മാരുടെ ചോദ്യങ്ങൾ…! പെട്രോൾ വില ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് നൂറു കടക്കുന്നത് നോക്കിയിരുന്ന മുംബൈയെ ഞെട്ടിച്ച് ജയ്പൂർ നഗരമാണ് ആ നേട്ടം ആദ്യം സ്വന്തം അക്കൌണ്ടിലെത്തിച്ചത്. ജയ്പൂരിൽ കഴിഞ്ഞ ദിവസത്തെ പെട്രോൾ വില 100.17 വരെയെത്തിയിരുന്നു. ജയ്പൂർ ഉൾപ്പടെയുള്ള മറ്റു പല നഗരങ്ങളിലും പെട്രോൾ വില ഇതിനോടകം സെഞ്ച്വറി പൂർത്തിയാക്കിയിട്ടുണ്ട്.
Related News
കർണാടക ഉപതെരഞ്ഞെടുപ്പിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു
കർണാടക ഉപതെരഞ്ഞെടുപ്പിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. ഡിസംബർ അഞ്ചിന് വോട്ടെടുപ്പും ഡിസംബർ ഒമ്പതിന് വോട്ടെണ്ണലും നടക്കും. അയോഗ്യതയുമായി ബന്ധപ്പെട്ട വിമത എം.എൽ.എമാരുടെ ഹർജിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി മാറ്റിയത്. മഹാരാഷ്ട്ര, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകൾക്കൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 64 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ കർണാടകയിലെ 15 സീറ്റുകളും ഉൾപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അയോഗ്യരാക്കിയ നടപടിക്കെതിരെ വിമത എം.എല്.എമാർ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. ഒന്നുകിൽ ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ […]
വീട്ടിൽ അതിക്രമിച്ചു കയറി ആയുധധാരികൾ, കുടുംബാംഗങ്ങളുടെ മുന്നിൽവെച്ച് 3 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു
ഹരിയാനയിൽ കുടുംബാംഗങ്ങളുടെ മുന്നിൽവെച്ച് 3 സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി. പാനിപ്പത്ത് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. മുഖംമൂടി ധരിച്ച ആയുധധാരികളായ നാല് പേരടങ്ങുന്ന അജ്ഞാതസംഘമാണ് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം വീട്ടുകാരെ കയർ ഉപയോഗിച്ച് കെട്ടിയിട്ട ശേഷം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കത്തിയും മറ്റ് മൂർച്ചയുള്ള ആയുധങ്ങളും കാണിച്ച് ഭീഷണണിപ്പെടുത്തിയായിരുന്നു കൂട്ടബലാത്സംഗം. വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും അക്രമിസംഘം കവർന്നതായി പൊലീസ് പറഞ്ഞു. അതേസമയം കൂട്ടബലാത്സംഗം നടന്ന സ്ഥലത്ത് നിന്ന് […]
നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിന് മര്ദ്ദനമേറ്റത് ജയിലില് നിന്നല്ലെന്ന് റിപ്പോര്ട്ട്
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില് രാജ്കുമാറിന് മര്ദ്ദനമേറ്റത് ജയിലില് നിന്നല്ലെന്ന് റിപ്പോര്ട്ട്. ജയില് മേധാവി ഋഷിരാജ് സംഗിന്റെ നിര്ദേശ പ്രകാരം ഡി.ഐ.ജി സാം തങ്കയ്യനാണ് റിപ്പോര്ട്ട് തയ്യാറാക്കിയത്. റിപ്പോര്ട്ട് ഉടന് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും.