രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 26ഉം ഡീസലിന് 35ഉം പൈസ കൂട്ടി. വെള്ളിയാഴ്ച വരെയുണ്ടായ തുടർച്ചയായ ഇന്ധനവില വർധനയ്ക്കു ശേഷം ഇന്നാണ് വീണ്ടും പെട്രോൾ, ഡീസൽ വില കൂട്ടിയിരിക്കുന്നത്. ഇതോടെ പെട്രോൾ വില 93ഉം ഡീസലിന് 86ഉം രൂപയിലെത്തി.
തിരുവന്തപുരത്ത് പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ 91.73, 86.48, കോഴിക്കോട്ട് 92.29, 87.13, കണ്ണൂർ 91.99, 86.85, തൃശൂർ 91.66, 86.41 എന്നിങ്ങനെയാണ് യഥാക്രമം പെട്രോൾ-ഡീസൽ വില. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം രാജ്യത്ത് ഇന്ധന വില തുടർച്ചയായ നാലുദിവസം കൂട്ടിയിരുന്നു. എന്നാൽ, ശനി, ഞായർ ദിവസങ്ങളിൽ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.