India National

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

മാര്‍ച്ച് 16നാണ് അവസാനമായി പരിഷ്കരിച്ചത്

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. ഇന്നലെ അര്‍ധരാത്രി മുതലാണ് വര്‍ധന പ്രാബല്യത്തില്‍ വന്നത്. 60 പൈസയാണ് ഡീസല്‍, പെട്രോള്‍ എന്നിവയുടെ റീട്ടെയില്‍ വിലയില്‍ വര്‍ധിച്ചത്. തുടര്‍ച്ചയായ 80 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. മാര്‍ച്ച് 16നാണ് അവസാനമായി പരിഷ്കരിച്ചത്.

കോവിഡ് വ്യാപനത്തോടെ രാജ്യത്ത് ഇന്ധനവില പുതുക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. സംസ്ഥാനങ്ങളിലെ സെസ്/വാറ്റ് വര്‍ധന ഇന്ധന വിലവര്‍ധനവില്‍ ഇക്കാലയളവില്‍ പ്രതിഫലിച്ചിരുന്നു. മെയ് മാസത്തില്‍ പെട്രോള്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ പത്ത് രൂപയും ഡീസല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ 13 രൂപയും കേന്ദ്രം വര്‍ധനവ് വരുത്തിയിരുന്നു. ഇത് പക്ഷെ റീട്ടെയില്‍ വിലയില്‍ കാര്യമായി പ്രതിഫലിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് പാചക വാതക വില വര്‍ധിപ്പിച്ചത്.