പഞ്ചാബ് നാഷണല് ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറി കിട്ടാനുള്ള ശ്രമത്തില് വഴിത്തിരിവ്. കൈമാറ്റത്തിനുള്ള ഉത്തരവില് യു കെ ഹോം സെക്രട്ടറി സെക്രട്ടറി പ്രീതി പട്ടേല് ഒപ്പുവച്ചു. എന്നാല്, ഈ നടപടി ചോദ്യം ചെയ്ത് നീരവ് മോദിക്ക് യു കെ ഹൈക്കോടതിയെ സമീപിക്കാന് കഴിയും. നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന് ലണ്ടനിലെ വെസ്റ്റ് മിന്സ്റ്റര് കോടതി കഴിഞ്ഞ ഫെബ്രുവരിയില് ഉത്തരവിട്ടിരുന്നു. 14000 കോടി രൂപയുടെ തട്ടിപ്പ് കേസാണ് നീരവ് മോദിക്കെതിരെയുള്ളത്. നിലവില് ലണ്ടനിലെ വാന്ഡ്സ്വര്ത്ത് ജയിലിലാണ് നീരവ് മോദിയെ പാര്പ്പിച്ചിരിക്കുന്നത്.
Related News
സി.പി.എം ഓഫീസിലെ റെയ്ഡ്: റിപ്പോര്ട്ട് മുഖ്യമന്ത്രിക്ക് കൈമാറി
സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില് റെയ്ഡ് നടത്തിയ സംഭവത്തില് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ റിപ്പോര്ട്ട് ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറി. നടപടിക്ക് ശിപാര്ശയില്ലാതെയാണ് റിപ്പോര്ട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇക്കാര്യത്തില് അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. റെയ്ഡില് ചൈത്ര തെരേസാ ജോണിന് ജാഗ്രത കുറവ് ഉണ്ടായെന്നും എന്നാല് ചട്ടങ്ങള് പാലിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ റിപ്പോര്ട്ട്. ചൈത്രയ്ക്കെതിരെ നടപടി ശിപാര്ശ ചെയ്യാതെയാണ് റിപ്പോര്ട്ട് എ.ഡി.ജി.പി ഡി.ജി.പിക്ക് കൈമാറിയത്. റിപ്പോര്ട്ടില് നടപടി എഴുതി ചേര്ക്കാന് ഡി.ജി.പിയും തയ്യാറായില്ല. അതേപടി മുഖ്യമന്ത്രിയുടെ മുന്നിലെത്തി. ഇനി […]
കാസര്ഗോഡ് ജില്ലയില് 2400 തടയണകള് നിര്മ്മിക്കും
ജില്ലയിലെ 12 നദികളും കൈവഴികളും ഉള്പ്പെടുത്തി ജില്ലയില് 2400 തടയണകള് നിര്മ്മിക്കും. ഒരു വാര്ഡില് ഒരു തടയണ എന്ന തോതില് ഒരു പഞ്ചായത്തിലെ 10 വാര്ഡുകള് തടയണ നിര്മ്മിക്കാനാണ് ജില്ലാ കളക്ടര് ഡോ. ഡി. സജിത് ബാബുവിന്റെ അദ്ധ്യക്ഷതയില് കളക്ട്രേറ്റില് ചേര്ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില് തീരമാനിച്ചത്. തടയണ നിര്മ്മാണവുമായി ബന്ധപ്പെട്ട ജിയോ റഫറന്സ് റിപ്പോര്ട്ട് ജനുവരി നാലിനകം പഞ്ചായത്ത് പ്രസിഡന്റുമാര് സമര്പ്പിക്കണം. തടയണകള് അഞ്ചു വര്ഷം കാലാവധി മുന്നില് കണ്ടാവും നിര്മ്മിക്കുന്നത്. മൂന്ന് വര്ഷത്തിനുള്ളില് ജില്ലയിലെ […]
കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു
ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ഡല്ഹിയിലെ ആശുപത്രിയില് ചികിത്സയിലായിരുന്നു അദ്ദേഹം. മകന് ചിരാഗ് പാസ്വാനാണ് വിവരം ട്വീറ്റ് ചെയ്തത് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ഡല്ഹിയിലെ ആശുപത്രിയില് ചികിത്സയിലായിരുന്നു അദ്ദേഹം. മകന് ചിരാഗ് പസ്വാനാണ് വിവരം ട്വീറ്റ് ചെയ്തത്. ആറു തവണ കേന്ദ്രമന്ത്രിയും എട്ട് തവണ ലോക്സഭാംഗവുമായിരുന്നു. അഞ്ച് ദശാബ്ദത്തോളമായി ഇന്ത്യന് രാഷ്ട്രീയത്തില് ഉണ്ടായിരുന്ന ഒരു പ്രധാന ദലിത് രാഷ്ട്രീയ നേതാവുകൂടിയാണ് അദ്ദേഹം 1977 ല് 4.24 […]