സ്കൂള്‍ അവധിയും ശബരിമല സീസണും ആയതിനാല്‍ പഴനിയില്‍ ഭക്തജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത് . ചൊവ്വാഴ്ച മലയടിവാരം, മല ക്ഷേത്രം, റോപ്പ് കാര്‍, വിഞ്ച് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഭക്തരുടെ ഒഴുക്കായിരുന്നു. മല മുകളിലേക്ക് പോകുന്നതിന് ഭക്തര്‍ വിഞ്ച് , റോപ്പ് കാര്‍ സ്റ്റേഷനുകളില്‍ നീണ്ടനേരം കാത്തിരിക്കേണ്ടി വന്നു.
ദര്‍ശനത്തിനായി ഭക്തര്‍ നാലുമണിക്കൂറിലുമധികം കാത്തിരിക്കേണ്ടി വന്നു എന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു . പല ഭാഗങ്ങളിലും വാഹനക്കുരുക്ക് അനുഭവപ്പെട്ടു.