വിദ്യാർഥികളുമായി സംവദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരീക്ഷ പേ ചർച്ച’ എന്ന പരിപാടി ഇന്ന്. സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും.
ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ രാവിലെ 11 മണിക്കാണ് പരിപാടി. ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ നിന്ന് ഉപന്യാസമത്സരം നടത്തി തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് പരിപാടിയിൽ അവസരം നൽകിയത്. 2018 മുതലാണ് സ്കൂൾ, കോളജ് വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയ പരിപാടി ആരംഭിച്ചത്.
ഇത്തവണ കേന്ദ്ര സർവ്വകാലശാലയിൽ നിന്നുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തിയിട്ടില്ല. സമ്മര്‍ദമില്ലാതെ എങ്ങനെ പരീക്ഷയെ നേരിടാം എന്ന വിഷയത്തില്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മോദി മറുപടി നല്‍കും.