2021ലെ സെന്‍സസിന് വേണ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പേപ്പര്‍ സെന്‍സസില്‍ നിന്നും ഡിജിറ്റലിലേക്കുള്ള ചുവടുമാറ്റമായിരിക്കും അടുത്ത സെന്‍സസ് എന്നും അമിത് ഷാ വ്യക്തമാക്കി.
2011ലാണ് ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ സെന്‍സസ് നടത്തിയത്. അന്ന് 121 കോടിയായിരുന്നു ഇന്ത്യയുടെ ജനസംഖ്യ. ഈ മാര്‍ച്ചില്‍ കേന്ദ്രം 2021 മാര്‍ച്ച് 1ന് അടുത്ത സെന്‍സസ് നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ആധാർ, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് അക്കൗണ്ടുകൾ ഉള്ളവര്‍ക്ക് ഒരു മൾട്ടി പർപ്പസ് തിരിച്ചറിയൽ കാർഡ് എന്ന ആശയവും ഷാ മുന്നോട്ടുവച്ചു.