India National

പാനായിക്കുളം സിമി ക്യാമ്പ് ആരോപണ കേസ് ഇന്ന് സുപ്രീംകോടതിയില്‍

പാനായിക്കുളം സിമി ക്യാമ്പ് ആരോപണ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ അഞ്ച് പ്രതികളെ വെറുതെ വിട്ടതിനെതിരെ എന്‍.ഐ.എ സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുക.

പ്രതിപട്ടികയിലുണ്ടായിരുന്ന പി.എ. ഷാദുലി, അബ്ദുല്‍ റാസിക്, അന്‍സാര്‍ നദ്വി, നിസാമുദിന്‍, ഷമ്മാസ് എന്നിവരെ കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി വെറുതെ വിട്ടത്. 2006ല്‍ ആലുവ പാനായിക്കുളം ഓഡിറ്റോറിയത്തില്‍ പ്രതികള്‍ നടത്തിയ പൊതുപരിപാടി സിമി ക്യാമ്പാണ് എന്നതടക്കമുള്ള, കുറ്റപത്രത്തിലെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഈ മാസം 26 കേസ് പരിഗണിച്ചിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു.