India National

പാക്കിസ്ഥാനെതിരെ പ്രതിഷേധിക്കണമെന്ന് പ്രധാനമന്ത്രി

പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച പ്രധാനമന്ത്രി പാക്കിസ്ഥാനെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പരാമര്‍ശിച്ച്‌ കോണ്‍ഗ്രസ്സും സഖ്യകക്ഷികളും അഭയാര്‍ഥികള്‍ക്കെതിരെ റാലികള്‍ നടത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.കര്‍ണാടകയിലെ തുമകുരുവില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി നടത്തിയത്.

കോണ്‍ഗ്രസ്സും സഖ്യകക്ഷികളും പാക്കിസ്ഥാനെതിരെ സംസാരിക്കുന്നില്ലെന്നും പാക്കിസ്ഥാനില്‍ പീഡനത്തിന് ഇരയായവര്‍ക്ക് ഇന്ത്യയിലേക്ക് വരേണ്ടി വന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ പാര്‍ലമെന്റില്‍ സമരം ചെയ്യുന്നവര്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്‍റെ ചെയ്തികള്‍ പുറത്ത് കൊണ്ട് വരണം.അതാണ്‌ ഇന്നത്തെ കാലത്തിന്‍റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതിഷേധിക്കണമെങ്കില്‍ കഴിഞ്ഞ എഴുപത് വര്‍ഷമായുള്ള പാക്കിസ്ഥാന്‍ നിലപാടില്‍ പ്രധിഷേധിക്കൂവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

തന്‍റെ സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നു എന്നാല്‍ കോണ്‍ഗ്രസ്‌ അതിനെ എതിര്‍ക്കുന്നു.മതത്തിന്‍റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന്‍ രൂപം കൊണ്ടത്‌ ന്യൂനപക്ഷങ്ങള്‍ അവിടെ പീഡനം അനുഭവിക്കുകയാണ്.അവര്‍ അഭയാര്‍ഥികളായി ഇന്ത്യയിലേക്ക്‌ വരുന്നു.അവരെ സംരക്ഷിക്കേണ്ടത് തന്‍റെ കടമയാണ് പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി കര്‍ണാടകയിലെത്തിയത്.