കുല്ഭൂഷണ് ജാദവ് കേസിലെ പാകിസ്താന്റെ വാദങ്ങള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ ഇന്ന് മറുപടി നല്‍കും. അന്തിമ വാദത്തിലെ ഇന്ത്യയുടെ രണ്ടാം ഘട്ടമാണ് ഇന്ന് നടക്കുക. കുല്ഭൂഷണ് ചാരനാണ്. ബലൂചിസ്ഥാന്‍ അക്രമിക്കലായിരുന്നു ലക്ഷ്യം. നിയമ വിരുദ്ധമായി പാകിസ്താനിലെത്തിയെന്നും വ്യാജ പാസ്പോര്‍ട്ടുമായി 17 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നുമാണ് പാക് വാദം . എന്നാല്‍ 13 തവണ ആവിശ്യപ്പെട്ടിട്ടും കുല്ഭൂഷണ് നയതന്ത്ര ഉദ്യോഗസ്ഥ സഹായം പാകിസ്താന് നിരസിച്ചു എന്ന് ഇന്ത്യയുടെ അഭിഭാഷകന് ഹരീഷ് സാല്‍വെ വാദത്തിന്റെ ആദ്യ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ചാരവൃത്തി ആരോപിച്ച് കുല് ഭൂഷണ് 2017 ഏപ്രിലിലാണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്.
Related News
ദാദയെ മറി കടന്ന കോഹ്ലി; നായകനായി 50 മത്സരങ്ങള്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഏറ്റവും അധികം മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്മാരില് രണ്ടാമതായി കോഹ്ലി. ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് കോഹ്ലി നായകനായി 50 മത്സരം പൂര്‍ത്തിയാക്കിയത് ക്യാപ്റ്റനായി 49 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സൌരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. ഇതോടെ 50 ടെസ്റ്റുകളില്‍ നായകനാകുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും കോഹ്ലിക്ക് സ്വന്തമായി. 60 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച എം.എസ്. ധോണി മാത്രമാണ് കോഹ്ലിക്ക് മുന്നില്‍. 50 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോഹ്ലിക്ക് 29 വിജയങ്ങള്‍ […]
പുൽവാമയിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ചു; 5 ദിവസത്തിനിടെ കൊല്ലപ്പെട്ടത്ത് 7 പേർ
ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. 3 ഭീകരരെ സേന വധിച്ചു. ഇന്ന് പുലർച്ചെയാണ് ചന്ദ്ഗാം മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പാകിസ്താൻ പൗരനാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം 2022ൻ്റെ ആദ്യ 5 ദിവസത്തിനുള്ളിൽ 7 ഭീകരരെയാണ് സൈന്യം കശ്മീരിൽ വധിക്കുന്നത്. ഇവരിൽ 6 പേർ മൂന്ന് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടപ്പോൾ, നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ ഒരാളെ സേന വെടിവെച്ചും കൊന്നു.
പഞ്ചാബ്; കൃഷിയും കര്‍ഷകരും സമരങ്ങളും
പഞ്ചനദികളുടെ നാട് ജനവിധിയെഴുതാനൊരുങ്ങുമ്പോള്‍ അത് ചരിത്രത്തിന്റെ കൂടി ഭാഗമാണ്. രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തിനുശേഷമുള്ള തെരഞ്ഞെടുപ്പാണ് പഞ്ചാബിലടക്കം അഞ്ചുസംസ്ഥാനങ്ങളില്‍ അടുത്ത മാസം നടക്കാനിരിക്കുന്നത്. വിവാദമായ കാര്‍ഷിക നിയമങ്ങളും അത് സൃഷ്ടിച്ച സമരങ്ങളും അടിച്ചമര്‍ത്തലുകളുമാണ് പഞ്ചാബില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മുഖ്യമായും പ്രതിഫലിക്കുക. (punjab farmers) പഞ്ചാബിന്റെ സമ്പദ് ഘടനയുടെ ഭൂരിഭാഗവും കൃഷിയില്‍ നിന്നും ചെറുകിട- ഇടത്തരം വ്യവസായങ്ങളില്‍ നിന്നുമാണ്. അതുകൊണ്ടുതന്നെ കര്‍ഷകരുടെ രാഷ്ട്രീയം പഞ്ചാബിന് അതിപ്രാധാന്യമുള്ളതാണ്. ഖാരിഫ് മാര്‍ക്കറ്റിങ് സീസണിലെ (2021-22) കര്‍ഷകരില്‍ നിന്ന് ഏറ്റവും […]