India National

‘തെരഞ്ഞെടുപ്പ് മധ്യത്തില്‍ പാക്കിസ്ഥാനെതിരെ സൈനിക ആക്രമണം നടക്കും’; പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി

ഇന്ത്യ പാക്കിസ്ഥാനെതിരെ പുതിയ സൈനിക നീക്കത്തിന് ഒരുങ്ങുന്നു എന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാഹ് മഹ്മൂദ് ഖുറൈശി. ഏപ്രിൽ മൂന്നാം വാരം ഇന്ത്യ പാക്കിസ്ഥാനെതിരെ സൈനിക നീക്കം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ലോക നേത്യത്വത്തോട് ഇന്ത്യയെ പിന്തിരിപ്പിക്കാൻ ആവശ്യപ്പെടണമെന്നും പാക്കിസ്ഥാനിലെ മാള്‍ട്ടയിൽ വാർത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 16നും 20നും ഇടയില്‍ അക്രമം നടത്താനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം പറയുന്നു.

നരേന്ദ്ര മോദിയുടെ അവസാന അഞ്ച് വർഷത്തെ എല്ലാ മേഖലയിലുമുള്ള പരാജയത്തെ മറച്ചുപിടിക്കാൻ ഇത്തരം നീക്കത്തിനാകും. അതുകൊണ്ട് അതി ദേശീയതയെ ഉണർത്തി തെരെഞ്ഞെടുപ്പ് ജയിക്കാനുള്ള അവസരമായി ഇത് ഉപയോഗിക്കപ്പെടാനുള്ള സാധ്യതയും വിരളമല്ല.

‘ഞാൻ വളരെ ബോധ്യത്തോടെയാണ് സംസാരിക്കുന്നത്. എന്റെ ഉത്തരവാദിതത്തെപറ്റി എനിക്ക് തികഞ്ഞ ബോധ്യമുണ്ട്. എന്റെ ഈ സംസാരം ലോക മാധ്യമങ്ങള്‍ ഏറ്റെടുക്കുമെന്നും എനിക്കറിയാം’; അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘പുൽവാമ പോലെ മറ്റൊരു വലിയ ആക്രമണം കശ്മീരിൽ സംഭവിക്കും. പാക്കിസ്ഥാനിനെതിരെയുള്ള ശത്രുത ആ കെടുതിക്ക് ന്യായീകരണമാവും. പാക്കിസ്ഥാൻ ഇതിനകം യു.എന്നിന് മുന്നിൽ പാക്കിസ്ഥാനിന്റെ ആശങ്ക പ്രകടിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.