India

മഴ മാറിയെങ്കിലും കുട്ടനാട്ടിൽ നെല്ല് സംഭരണം പ്രതിസന്ധിയിൽ

മഴ മാറിയെങ്കിലും കുട്ടനാട്ടിൽ നെല്ല് സംഭരണം പ്രതിസന്ധിയിൽ. നെല്ലിലെ ഈർപ്പകൂടുതൽ കാരണം മില്ല് ഉടമകൾ നെല്ലു എടുക്കാൻ മടിക്കുന്നുവെന്ന് കർഷകർ പരാതിപ്പെടുന്നു. വെള്ളക്കെട്ട് മൂലം കൊയ്ത്ത് യന്ത്രങ്ങൾ കൂടുതൽ സമയം പ്രവർത്തിപ്പിക്കേണ്ടി വരുന്നതും കർഷകരുടെ ദുരിതം ഇരട്ടിയാക്കി മഴ അപ്രതീക്ഷിതമായി എത്തിയത് കാരണം 600 ഹെക്ടറിലെ നെല്ലാണ് ഇതുവരെ കൊയ്യാനായത്. കൊയ്ത താകട്ടെ ഉണക്കിയെടുക്കാനും പറ്റുന്നില്ല.

കിലോയ്ക്ക് 26.95 രൂപയാണ് നെല്ലിന്‍റെ വില. എന്നാൽ സംഭരണസമയത്ത് ഈർപ്പത്തിന്‍റെ കണക്കു പറഞ്ഞ് ക്വിന്‍റലിന് അഞ്ച് മുതൽ പത്ത് കിലോ വരെ അധിക നെല്ലു മില്ലുകാർ വാങ്ങുന്നതായും കർഷകർ പറയുന്നു. മഴ മൂലം കൃഷി നശിച്ചതിന് പിന്നാലെ നെല്ല് സംഭരണവും ഇഴഞ്ഞ് നീങ്ങുന്നത് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.