ഐ.എൻ.എക്സ് മീഡിയ കേസിൽ പി. ചിദംബരത്തെ കസ്റ്റഡിയിൽ കിട്ടണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം ഡൽഹി റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും. ചിദംബരത്തെ ഹാജരാക്കാൻ തിഹാർ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശമുണ്ട്. ചിദംബരത്തിന്റെയും ബിനാമികളുടെയും പേരിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് ചോദ്യം ചെയ്യണമെന്നാണ് ഇ.ഡിയുടെ ആവശ്യം. നിലവിൽ ഐ.എൻ.എക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചിദംബരം.
