കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയില്‍ കേന്ദ്ര മന്ത്രിമാര്‍ ധൂര്‍ത്തടിച്ചത് 100 കോടി രൂപ. മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനാണ് ഇതിന്റെ സിംഹഭാഗവും ഉപയോഗിച്ചത്. കേന്ദ്ര പെതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്.
93.69 കോടി രൂപ മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും 8 .11 കോടി ഓഫീസുകൾ അലങ്കരിക്കുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചത്. ഓരോ കൊല്ലവും മോടി പിടിപ്പിക്കുന്നതിന്റെ പേരില്‍ വന്‍ തുകയാണ് ചെലവഴിച്ചത്. വിവരാവകാശരേഖ പ്രകാരമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും ഓഫീസുകളിലെ സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി ചെലവഴിച്ചതിന്റെ കോടികളുടെ കണക്ക് ഇപ്രകാരമാണ്.
2014 -15 കാലയളവില്‍ 22 .97 കോടിയാണ് ചെലവഴിച്ചത്. 2015 -16 ചെലവാക്കിയത് 24 .44 കോടി, 2016 -17 ചെലവാക്കിയത് 24 .29 , 2017 -18ല്‍ 13 .74 , 2018 -19 ചെലവാക്കിയത് 16 .33 കോടി. മൊത്തം തുക 101 .8 കോടി. 70 മന്ത്രിമാരുള്ള കേന്ദ്രമന്ത്രി സഭയിൽ 25 ക്യാബിനറ്റ് മന്ത്രിമാർ, 11 സ്വതന്ത്ര മന്ത്രിമാർ, 34 സഹമന്ത്രിമാരുമാണ് ഉള്ളത്. യു.പി.എ സർക്കാരിന്റെ അവസാന ദിവസങ്ങളിലെ ചെലവുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.