India National

മധ്യപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തി ബി.ജെ.പി

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാമണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് വന്‍ നേട്ടം. മധ്യപ്രദേശിൽ ബി.ജെ.പി സർക്കാർ ഭരണം നിലനിർത്തുമെന്ന് ഉറപ്പായി. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിലും ബിജെപി ജയിച്ചു.

11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏറ്റവും കൂടുതൽ സീറ്റുകളുള്ള മധ്യപ്രദേശിൽ 28 – ൽ 19 സീറ്റുകളിൽ ബിജെപിയ്ക്കാണ് വിജയം. 9 സീറ്റിൽ കോൺഗ്രസും ജയിച്ചു. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിലും ബിജെപിക്കാണ് ജയം.

യു.പിയിൽ ഏഴുസീറ്റുകളിൽ 6ലും ബി.ജെ.പിയും ഒന്നിൽ സമാജ്‍വാദി പാർട്ടിയും ജയിച്ചു. ഉന്നാവോ കേസിൽ പ്രതി ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന ബംഗാർമോയിൽ ബിജെപിയാണ് വിജയിച്ചത്. മണിപ്പൂരിൽ 5 സീറ്റുകളിൽ 4ലും ബി.ജെ.പി തന്നെ. ഒരു സീറ്റിൽ സ്വതന്ത്രനാണ് ജയിച്ചത്.

ഒഡിഷയിൽ 2 മണ്ഡലങ്ങളിൽ ബി.ജെ.ഡിക്കാണ് ജയം.. ബാലാസോര്‍ മണ്ഡലം ബിജെപിയില്‍ നിന്ന് ബിജെഡി തിരിച്ചുപിടിച്ചു. കർണാടകയിൽ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും ബിജെപി ജയിച്ചു.

ജാർഖണ്ഡിൽ രണ്ട് സീറ്റുകളില്‍‌ ഒന്നില്‍ കോണ്‍ഗ്രസും, മറ്റൊന്ന് ജെഎംഎമ്മു ജയിച്ചു. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടന്ന ദുബ്ബാക്ക് മണ്ഡലത്തില്‍ ബി.ജെ.പി ജയിച്ചു. ഹരിയാനയിൽ ഒരു സീറ്റിൽ കോൺഗ്രസ് വിജയം നേടി. ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ബീഹാറിലെ വാത്മീകി നഗറിൽ ജെ.ഡി.യു സ്ഥാനാര്‍ഥി സുനില്‍ കുമാര്‍ വിജയിച്ചു.