പ്രതിപക്ഷത്തിന് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരേണ്ടതുണ്ടെന്ന് മോദി. ബീഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആദ്യമായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ആർട്ടിക്കിൾ 370 റദ്ദാക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും എന്നാൽ ഇവര്‍ ഭരണത്തിലെത്തിയാൽ തീരുമാനം പിൻവലിക്കുമെന്നാണ് പറയുന്നതെന്നും മോദി പറഞ്ഞു.
‘ഇങ്ങനെയൊരു പരാമർശം നടത്തി ബീഹാറിൽ വോട്ട് ചോദിക്കാൻ അവർക്ക് ധൈര്യമുണ്ടെന്നോ? ഇത് ബീഹാറികൾക്കൊരു അപമാനമല്ലേ? രാജ്യത്തെ സംരക്ഷിക്കാൻ മക്കളെ അതിർത്തിയിൽ അയക്കുന്ന സംസ്ഥാനത്തിന് അപമാനമല്ലേ?’ മോദി പറഞ്ഞു.
നേരത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബി.ജെ.പി സ്ഥാനാർഥികളെ വിജയിപ്പിച്ചാൽ രാമക്ഷേത്രത്തിൽ ദർശനത്തിന് കൊണ്ടുപോകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പാക്കിസ്ഥാനിൽ കയറി നമ്മൾ ഭീകരവാദികളെ കൊല്ലുകയും ചെയ്തുവെന്ന് യോഗി നേരത്തെ ബീഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രസംഗിച്ചിരുന്നു.