പൗരത്വ നിയമ ഭേദഗതിക്കെതിരെ പുതുച്ചേരിയിൽ ഇന്ന് മഹാറാലി നടക്കും. ഡി.എം.കെ – കോൺഗ്രസ് – ഇടത് സഖ്യത്തിന്റെ നേതൃത്വത്തിലാണ് റാലി. വൈകിട്ട് നാല് മണിയ്ക്ക് നഗരത്തിലെ അണ്ണാ പ്രതിമയ്ക്ക് മുൻപിൽ നിന്നാണ് പ്രതിഷേധം തുടങ്ങുക. മുസ്‍ലിം ലീഗ്, വി.സി.കെ തുടങ്ങിയ പാർട്ടികളും സമരത്തിനെത്തും. മുഖ്യമന്ത്രി വി.നാരായണസ്വാമി മഹാറാലിക്ക് നേതൃത്വം നൽകും. നാളെ സംസ്ഥാനത്ത് ബന്ദ് നടത്താനും സഖ്യം ആഹ്വാനം ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധക്കൂട്ടായ്മകൾ നടക്കും. കർണാടകയിൽ ബംഗളുരു കേന്ദ്രീകരിച്ചും തെലങ്കാനയിൽ ഹൈദരബാദിലുമാണ് പ്രതിഷേധങ്ങൾ ഉണ്ടാവുക.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/12/puthussery.jpg?resize=1200%2C600&ssl=1)