India

സ​മ​ര​വേ​ദി ഒ​ഴി​യാ​ൻ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ​ക്ക് നി​ർ​ദേ​ശം; ജ​ല​വി​ത​ര​ണവും റ​ദ്ദാ​ക്കി

സിം​ഗു​വി​ലെ സ​മ​ര​ക്കാ​രെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു കൂ​ട്ടം ആ​ൾ​ക്കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. സിം​ഗു​വി​ലെ റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

പുതിയ കാര്‍ഷിക ബില്ലുകള്‍ പ്രതിപക്ഷമില്ലാതെ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്തതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രപതിയുടെ പാര്‍ലമെന്റിലെ പ്രസംഗം ബഹിഷ്‌കരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. നാളെയാണ് രാഷ്ട്രപതി പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്യുക.

കോണ്‍ഗ്രസ്, എന്‍.സി.പി, ആം ആദ്മി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, ഡി.എം.കെ, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്.പി, ആര്‍.ജെ.ഡി, സി.പി.എം, സി.പി.ഐ, മുസ്ലിംലീഗ്, ആര്‍.എസ്.പി, പി.ഡി.പി, എം.ഡി.എം.കെ, എ.ഐ.യു.ഡി.എഫ്, കേരള കോണ്‍ഗ്രസ് (എം), ആം ആദ്മി പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുക. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ഈ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

അ​തേ​സ​മ​യം, സം​ഘ​ർ​ഷ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തു​മെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. 37 ക​ർ​ഷ​ക നേ​താ​ക്ക​ൾ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​മാ​ണ് അ​ക്ര​മ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.