രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കേന്ദ്രസര്ക്കാര് തകര്ത്തെന്ന് പ്രതിപക്ഷം രാജ്യസഭയില്. തൊഴിലില്ലായ്മ രൂക്ഷമായെന്നും GDP തകർന്നെന്നും കോണ്ഗ്രസ് വിമര്ശമുന്നയിച്ചു. രാജ്യത്തെ നിക്ഷേപം താഴോട്ട് പോയെന്നും വിമര്ശനമുയര്ന്നു. പ്രതിപക്ഷ ആരോപണത്തിന് ധനമന്ത്രി നിര്മ്മല സീതാരാമന് അല്പ്പസമയത്തിനകം മറുപടി പറയും.
Related News
തമിഴ്നാട്ടിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം
തമിഴ്നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം. അഞ്ചു സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഇന്ന് രാവിലെ 6.30 ഓടെ കാരാണംപെട്ടൈയിലാണ് അപകടം ഉണ്ടായത്. സമീപത്തെ മതിൽ തകർന്ന് വീടിന് മുകളിൽ വീഴുകയായിരുന്നു. പാലാർ നദി തീരത്തെ വീടാണ് അപകടത്തിൽ തകർന്നത്. കനത്ത മഴയിൽ നദി കരകവിഞ്ഞ സാഹചര്യത്തിൽ ഇവിടെ നിന്നും ആളുകൾ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് മാറാൻ കൂട്ടാക്കാത്ത കുടുംബമാണ് […]
91 മണ്ഡലങ്ങള് നാളെ പോളിങ് ബൂത്തിലേക്ക്
20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങള് നാളെ പോളിങ് ബൂത്തിലേക്ക്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില് ഇനി നിശബ്ദപ്രചാരണത്തിന്റെ ദിനങ്ങളാണ്. ഗുജറാത്തിലും ഗോവയിലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രചാരണ പരിപാടികള്. ഉത്തര്പ്രദേശ്, ബിഹാര്, പശ്ചിമ ബംഗാള് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളെ കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി ഇന്ന് അഭിസംബോധന ചെയ്യും. രൂക്ഷമായ ആരോപണ, പ്രത്യാരോപണങ്ങളോടെയാണ് ആദ്യഘട്ട തെരഞ്ഞെപ്പ് പ്രചാരണം അവസാനിച്ചത്. പുല്വാമയില് കൊല്ലപ്പെട്ട സൈനികര്ക്കും ബലാകോട്ടില് വ്യോമാക്രമണം നടത്തിയ സൈനികര്ക്കും വോട്ട് സമര്പ്പിക്കാനായിരുന്നു കന്നി വോട്ടര്മാരോട് […]
‘പ്രിസൈഡിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണം, ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല’; ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ സുപ്രീം കോടതി
ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് കേസിൽ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പ്രിസൈഡിംഗ് ഓഫീസർ ക്രമക്കേട് നടത്തിയെന്ന് വ്യക്തം. ഇത് ജനാധിപത്യത്തെ പരിഹസിക്കലാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല. പ്രിസൈഡിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി. ചണ്ഡീഗഡ് മേയര് തെരഞ്ഞെടുപ്പില് ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി എഎപി കൗൺസിലർ കുൽദീപ് കുമാർ (പരാജയപ്പെട്ട മേയർ സ്ഥാനാർത്ഥി) സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്. […]