ഡല്‍ഹി സര്‍ക്കാറിന്‍റെ ഒറ്റ-ഇരട്ട വാഹന ക്രമീകരണ പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. പദ്ധതി അധികാര ദുര്‍വിനിയോഗവും പൊതുജന ദ്രോഹവും ഭരണഘടനവിരുദ്ധവുമാണെന്ന് പരാതിക്കാരന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹി നിവാസികളുടെ മൌലികാവകാശമാണ് വെല്ലുവിളിക്കുന്നതെന്ന് ആരോപിച്ച് അഭിഭാഷകനായ സഞ്ജീവ് കുമാറാണ് സുപ്രീംകോടതിയെ സമീപിച്ചത്. മലിനീകരണം തടയാന്‍ ഒറ്റ-ഇരട്ട പദ്ധതി ഉപകരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഡല്‍ഹി സര്‍ക്കാറിന്‍റെ റിപ്പോര്‍ട്ടും കോടതി ഇന്ന് പരിഗണിക്കും.